തെരഞ്ഞെടുപ്പ് കോഴ: സുരേന്ദ്രനെതിരായ കുറ്റപത്രം പിണറായി സർക്കാരിന്റെ ഗൂഢാലോചനയെന്ന് ബിജെപി

K Surendran

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെതിരെ ബിജെപി. സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

സിപിഎം നേതാവ് ലഹരിക്കടത്തിൽ കുടുങ്ങിയ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് മാധ്യമശ്രദ്ധ തിരിക്കാനാണ് സിപിഎമ്മിന്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കേരളസമൂഹത്തിന് മുന്നിൽ വിലപ്പോകില്ല. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സംസ്ഥാന അധ്യക്ഷനെ വേട്ടയാടാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും വി മുരളീധരൻ വ്യക്തമാക്കി


 

Share this story