പെൻഷൻ തുക നൽകാത്തതിന് അച്ഛനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു; മകൻ അറസ്റ്റിൽ
Jan 11, 2023, 11:19 IST

പെൻഷൻ തുക നൽകാത്തതിന് അച്ഛനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. പെരുനാട് മാടമൺ കോട്ടൂപ്പാറ സ്വദേശി അരുൺ സത്യനാണ്(31) പിടിയിലായത്. പെൻഷൻ തുക നൽകാത്തതിനാൽ സ്റ്റീൽ കോപ്പ കൊണ്ടാണ് ഇയാൾ പിതാവിന്റെ തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ഇയാൾ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.