മകളുടെ കൺസെഷൻ ടിക്കറ്റ് എടുക്കാൻ വന്ന പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു

ksr

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസെഷൻ ടിക്കറ്റ് എടുക്കാൻ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് ജീവനക്കാർ മർദിച്ചു. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനെയാണ് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. 

പ്രേമന്റെ മകൾ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും സുഹൃത്തും പ്രേമന്റെ ഒപ്പമുണ്ടായിരുന്നു. കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാർ ആവശ്യപ്പെട്ടു. കോഴ്‌സ് സർട്ടിഫിക്ക്റ്റ് നേരത്തെ നൽകിയതാണെന്ന് പ്രേമൻ മറുപടി നൽകി. എന്നാൽ ഇത് തരാതെ കൺസെഷൻ തരില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് സംഘർഷമുണ്ടായത്


 

Share this story