ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു; തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത
Jan 27, 2023, 11:24 IST

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിക്കും. ജനുവരി 30, 31 തീയതിയോടെ ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങിയേക്കും. ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നീണ്ട വരണ്ട കാലാവസ്ഥക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്.