തൃശ്ശൂർ കയ്പമംഗലത്ത് മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു
Thu, 26 Jan 2023

തൃശ്ശൂർ കയ്പമംഗലത്ത് മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു. കയ്പമംഗലം വെസ്റ്റ് ഡോക്ടർ പടിക്ക് പടിഞ്ഞാറ് പോണത്ത് വിജീഷിന്റെ ഓല മേഞ്ഞ വീടാണ് കത്തിനശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. വീട് പൂർണമായും കത്തിനശിച്ചു. അയൽവാസികളും നാട്ടുകാരും ചേർന്നാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്.