ഗുണ്ടാ-മണ്ണ് മാഫിയ ബന്ധം: മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും ഒറ്റയടിക്ക് സ്ഥലം മാറ്റി

mangalapuram

ഗുണ്ടാ-മണ്ണ് മാഫിയ ബന്ധം വ്യക്തമായതിന് പിന്നാലെ തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനിലെ മുഴുവൻ പേരെയും സ്ഥലം മാറ്റി. അഞ്ച് പോലീസുകാരെ റൂറൽ എസ് പി ഡി ശിൽപ സസ്‌പെൻഡ് ചെയ്തു. 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവർക്ക് മാത്രമാണ് സ്ഥലം മാറ്റമില്ലാത്തത്. 

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 ഉദ്യോഗസ്ഥരെ സ്‌റ്റേഷനിൽ നിയമിച്ചു. ഗുണ്ടാബന്ധം മനസ്സിലായതിന് പിന്നാലെ എസ് എച്ച് ഒ സജേഷിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. അനൂപ് കുമാർ, ജയൻ, സുധികുമാർ, ഗോപകുമാർ, കുമാർ എന്നീ പോലീസുകാരെയും സസ്‌പെൻഡ് ചെയ്തു


 

Share this story