ആർ എസ് എസുമായി തനിക്ക് 1986 മുതൽ ബന്ധം;മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ച സ്വഭാവികം: ഗവർണർ

governor

ആർ എസ് എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ചയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അസാധാരണ കൂടിക്കാഴ്ച അല്ല നടത്തിയത്. ആർഎസ്എസ് നിരോധിത സംഘടനയല്ല. ആർ എസ് എസുമായി തനിക്ക് 1986 മുതൽ ബന്ധമുണ്ടെന്നും ഗവർണർ പറഞ്ഞു. 

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ കേസെടുക്കുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷാണെന്ന് ഗവർണർ ആരോപിച്ചു. കണ്ണൂർ വിസി പുനർ നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രി മൂന്ന് കത്തുകൾ എഴുതി. തന്നെ കാണാൻ രാജ് ഭവനിൽ നേരിട്ടെത്തിയെന്നും ഗവർണർ പറഞ്ഞു

വേദിയിൽ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പോലീസിനെ തടഞ്ഞത്. തനിക്കെതിരെ നടന്നത് സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗവർണർ ആരോപിച്ചു.
 

Share this story