വിദേശത്തേക്ക് കടന്ന ഹണിട്രാപ് കേസ് പ്രതി മടങ്ങി വരുന്നതിനിടെ പിടിയിൽ

salman

ഹണിട്രാപ് കേസിൽ പ്രതിയായതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. തൃശ്ശൂർ കീഴ്പ്പുള്ളിക്കരയിൽ കല്ലിങ്ങൽ വീട്ടിൽ സൽമാനാണ്(28) പിടിയിലായത്. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻ കവല ഭാഗത്തെ ഹോം സ്‌റ്റേ ഉടമയെ മാള, ചെറുതുരുത്തി എന്നിവിടങ്ങളിൽ താമസിപ്പിച്ച് ഹണിട്രാപ്പിൽ പെടുത്തി മർദിച്ച കേസിലെ രണ്ടാം പ്രതിയാണ് സൽമാൻ. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന സൽമാനെ വിദേശത്ത് നിന്ന് മടങ്ങിവരും വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Share this story