മലപ്പുറത്ത് കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ഭർത്താവിന്റെ ശ്രമം
Tue, 10 Jan 2023

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബ കോടതി പരിസരത്താണ് സംഭവം. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണം. മേലാറ്റൂർ സ്വദേശി റുബീനയെയാണ്(37) ഭർത്താവ് മൻസൂർ അലി പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മൻസൂർ അലിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയപ്പോഴായിരുന്നു വധശ്രമം