നിക്ഷേപ തട്ടിപ്പ് കേസ്: പിടികൂടാനെത്തിയ പോലീസിനെ വെട്ടിച്ച് പ്രവീൺ റാണ ഫ്‌ളാറ്റിൽ നിന്നും മുങ്ങി

praveen

കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ പ്രവീൺ റാണ കലൂരിലെ ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെട്ടു. പോലീസ് ഫ്‌ളാറ്റിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിൽ കയറിയാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്. അതേസമയം ഫ്‌ളാറ്റിലുണ്ടായിരുന്ന പ്രവീൺ റാണയുടെ രണ്ട് കാറുകളടക്കം നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. 

സേഫ് ആൻഡ് സ്‌ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയർമാനും എംഡിയുമാണ് തൃശ്ശൂർ അരിമ്പൂർ സ്വദേശിയായ പ്രവീൺ റാണ. ഏഴ് വർഷം മുമ്പാണ് ചിട്ടിക്കമ്പനിയും ബിസിനസ് കൺസൾട്ടൻസിയും ആരംഭിച്ച ശേഷം നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങിയത്.
 

Share this story