പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ജിതിൻ; കുറ്റം ചെയ്തിട്ടില്ലെന്നും പ്രതി

jithin

എകെജി സെന്റർ ആക്രമണക്കേസിൽ പിടിയിലായ ജിതിൻ മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റം നിഷേധിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പ്രതിയായ യൂത്ത് കോൺഗ്രസുകാരൻ ആരോപിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിയപ്പോഴായിരുന്നു ജിതിൻ മാധ്യമങ്ങളോട് ആരോപണം ഉന്നയിച്ചത്

പോലീസ് മർദിച്ചാണ് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്. തനിക്കെതിരെ പോലീസ് സൃഷ്ടിച്ചതെല്ലാം കള്ളത്തെളിവുകളാണ്. മർദനത്തിനൊടുവിൽ തനിക്ക് ഭീഷണിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നതാണെന്നും ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
 

Share this story