കലഞ്ഞൂർ ആക്രമണം: സന്തോഷ് വടിവാളുമായി എത്തിയത് വിദ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ

vidya santhosh

പത്തനംതിട്ട കലഞ്ഞൂരിൽ യുവാവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. പരുക്കേറ്റ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി സന്തോഷ് വടിവാളുമായി എത്തിയത്. അടുക്കള വഴിയാണ് സന്തോഷ് വീടിനുള്ളിലേക്ക് കയറിയത്. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്

്അഞ്ച് വയസ്സുള്ള കുട്ടിയുടെ മുന്നിലിട്ടാണ് വിദ്യയെ വെട്ടിയത്. സന്തോഷ് സംശയരോഗിയാണെന്നും പോലീസ് പറയുന്നു. മുമ്പ് വിദ്യയുടെ വായ കുത്തിക്കീറിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. സന്തോഷിന്റെ വെട്ടേറ്റ് വിദ്യയുടെ കൈ അറ്റുപോയിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. അറ്റുപോയ കൈകൾ തുന്നിച്ചേർത്തിട്ടുണ്ട്. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
 

Share this story