കണ്ണൂർ, എംജി വിസിമാരോട് ഹിയറിംഗിന് ഇന്ന് രാജ്ഭവനിൽ എത്താൻ നിർദേശം; കണ്ണൂർ വിസി എത്തില്ല
Wed, 4 Jan 2023

സർവകലാശാല വൈസ് ചാൻസലർമാരുടെ ഹിയറിംഗ് രാജ്ഭവനിൽ ഇന്നും തുടരും. എംജി, കണ്ണൂർ വിസിമാരോടാണ് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കണ്ണൂർ വിസി ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ സമയം കൂടി തേടിയിട്ടുണ്ട്. ഗവർണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി വിസി കഴിഞ്ഞ ഹിയറിംഗിന് എത്തിയിരുന്നില്ല. ഇന്ന് അദ്ദേഹം രാജ്ഭവനിലെത്തും
ഏഴ് വിസിമാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കോടതിയിലുള്ള കേസിന്റെ പുരോഗതി കൂടി നോക്കിയാകും വിസിമാരെ പുറത്താക്കുന്നതിൽ ഗവർണർ തീരുമാനമെടുക്കുക. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലും ഇന്ന് ഗവർണറെ കാണാൻ എത്തുന്നുണ്ട്.