കോർപറേഷനിലെ കത്ത് വിവാദം: കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ

high court

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐപിസി 465, 466, 469 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ് ഐ ആറിന്റെ പകർപ്പും സർക്കാർ കോടതിയിൽ സമർപ്പിച്ചു. മുൻ കൗൺസിലർ ശ്രീകുമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വളച്ചൊടിച്ച വാർത്തകൾ വരുന്നതായും പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ടെന്നും പോലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് കോടതി പറഞ്ഞു. കേസിന്റെ മെറിറ്റ് മാത്രമാണ് നോക്കുന്നത്. പരിഗണനയിലുള്ളത് ക്രമസമാധാന വിഷയമല്ലെന്നും കത്ത് സംബന്ധിച്ച ഹർജിയാണെന്നും ഹൈക്കോടതി പറഞ്ഞു.
 

Share this story