മംഗളൂരു സ്‌ഫോടനക്കേസ് പ്രതി സെപ്റ്റംബറിൽ ആലുവയിൽ എത്തി; ലോഡ്ജിൽ അഞ്ച് ദിവസം താമസിച്ചു

sharik

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്ക് ആലുവയിൽ താമസിച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്ജിലാണ് ഷാരിക്ക് താമസിച്ചത്. ലോഡ്ജ് ഉടമയെ കേരളാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു

അഞ്ച് ദിവസമാണ് ഷാരിക്ക് ആലുവയിൽ താമസിച്ചത്. ആലുവയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഓൺലൈനായി ചില സാധനങ്ങളും വാങ്ങിയിരുന്നു. ആമസോൺ വഴി വാങ്ങിയ ചില സാധനങ്ങളുടെ കാര്യത്തിലും ദുരൂഹത തുടരുകയാണ്. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറുമാണ് വാങ്ങിയത്. ആലുവയിൽ വന്ന് താമസിച്ച് ഇതെന്തിനാണ് വാങ്ങിയെന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്

ഷാരിക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദ സംഘടനയമായി ബന്ധമുണ്ടെന്ന് കർണാടക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിശദമായ അന്വേഷണം തുടരുകയാണ്. മംഗളൂരു നഗരത്തിൽ വലിയ സ്‌ഫോടനത്തിനാണ് ഇയാൾ ലക്ഷ്യമിട്ടത്. എന്നാൽ ഓട്ടോറിക്ഷയിൽ വെച്ച് അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
 

Share this story