നോവലിസ്റ്റും കഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

satheeshbabu

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സതീഷ് ബാബു പയ്യന്നൂരിനെ മരിച്ച നിലയിൽ കണ്ടെത്തി. വഞ്ചിയൂരിലെ ഫ്‌ളാറ്റിലാണ് സതീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് ബാബുവും ഭാര്യയുമായിരുന്നു ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നതിനാൽ സതീഷ് ബാബു ഫ്‌ളാറ്റിൽ തനിച്ചായിരുന്നു

ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം സതീഷ് ബാബുവിനെ പുറത്തേക്ക് കണ്ടിട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്. രാത്രിയാകും മരണം സംഭവിച്ചതെന്നാണ് നിഗമനം. രാവിലെ മുതൽ ഇദ്ദേഹത്തെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഫ്‌ളാറ്റ് പരിശോധിച്ചപ്പോളാണ് സതീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് അറിയിച്ചു. ഏഴ് നോവലുകളും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള ചലചിത്ര അക്കാദമി അംഗമായിരുന്നു.
 

Share this story