പിഎഫ്‌ഐ ഹർത്താൽ: നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിറങ്ങി

pfi

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവര ജംഗമ വസ്തുക്കൾ റവന്യൂ റിക്കവറി നടത്താൻ ഉത്തരവിറങ്ങി. ലാൻഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിൽ നിന്ന് പേരുവിവരങ്ങൾ ലഭിച്ചാലുടൻ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ജപ്തി നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർമാരോട് ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യും. 

ജപ്തി നടപടികൾ പൂർത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുൻപായി നൽകേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തിൽ നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Share this story