കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകൻ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എൻഐഎ

NIA

കൊല്ലത്ത് പിടിയിലായ പോപുലർ ഫ്രണ്ട് പ്രവർത്തകനോട് സ്ഥലത്തെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ നേതൃത്വം നിർദേശം നൽകിയിരുന്നതായി എൻഐഎ. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ്, ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു

ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്‌ക്വാഡിന് കൈമാറാനായിരുന്നു നിർദേശം. പിഎഫ്‌ഐ റിപ്പോർട്ടറായാണ് സാദിഖ് പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ പറയുന്നു. കൂടുതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
 

Share this story