പാറ്റൂർ ആക്രമണക്കേസ്: ഓംപ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി
Sat, 21 Jan 2023

പാറ്റൂർ ആക്രമണക്കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി. ആസിഫ്, ആരിഫ്, ജോമോൻ എന്നിവരാണ് വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്‌സ് ഉടമ നിതിനെ ഗുണ്ടാത്തലവൻ ഓംപ്രകാശ് അടക്കം എട്ട് പേർ ചേർന്ന് ആക്രമിച്ചത്.
നിതിനും ഓംപ്രകാശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നിതിനും സുഹൃത്തുക്കളും ഇന്നോവയിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നത്.