പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; സിൽവർ ലൈൻ ചർച്ച ചെയ്തു

pinarayi

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സിൽവർ ലൈൻ മംഗളൂരു വരെ നീട്ടുന്നത് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി

ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തലശ്ശേരി-മൈസൂരു, നിലമ്പൂർ-നഞ്ചങ്കോട് റെയിൽ പാത സംബന്ധിച്ചും ചർച്ചകൾ നടന്നു. നേരത്തെ സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകയും തമ്മിൽ ധാരണയായിരുന്നു.
 

Share this story