പോലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ

arrest

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എന്ന വ്യാജേന കഞ്ചാവ് പരിശോധനയും പണപ്പിരിവും നടത്തിയതിന്റെ പേരിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 30 നാണ് കേസിനാസ്പദമായ സംഭവം. 

മണലൂർ പുത്തൻകുളം സ്വദേശി നീരജ് സുഹൃത്തുക്കളായ അതുൽ, ആദർശ് എന്നിവരിൽ നിന്നാണ് പൊലീസ് ആണെന്ന് കള്ളം പറഞ്ഞ് ഇയാൾ 30,000 രൂപ കൈക്കലാക്കുന്നത്. മൂന്ന് പേരും ചേർന്ന് സ്‌കൂട്ടറിൽ വരുന്നതിനിടെ മോട്ടോർ സൈക്കിളിൽ വന്ന പ്രതി പൊലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിർത്തുകയായിരുന്നു. 

വാഹനത്തിൽ കഞ്ചാവ് ഉണ്ടോയെന്ന് പരിശോധിക്കുകയും ആദർശിന്റെ മുഖത്ത് അടിക്കുകയും ചെയ്തു. തുടർന്ന് ഇവരെയും കൂട്ടി മറ്റൊരു സുഹൃത്തായ ആഷിന്റെ വീട്ടിലേക്ക് പോകുകയും കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30,000 രൂപ കൈക്കലാക്കുകയായിരുന്നു. 

Share this story