പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തരൂരിനെ കെപിസിസി പിന്തുണക്കില്ലെന്ന് കെ മുരളീധരൻ

k muraleedharan

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിനെ കെപിസിസി പിന്തുണക്കില്ലെന്ന് കെ മുരളീധരൻ. നെഹ്‌റു കുടുംബം അംഗീകരിക്കുന്നവർക്കെ കേരളത്തിലെ കോൺഗ്രസിന്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു

നേരത്തെ തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തുവന്നിരുന്നു. തരൂരിനെ പിന്തുണക്കുന്നതിൽ ജി23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നാണ് കോൺഗ്രസ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറങ്ങും

അശോക് ഗെഹ്ലോട്ടാണ് നെഹ്‌റു കുടുംബത്തിന്റെ നോമിനിയായി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ തരൂർ മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിരുന്നു.
 

Share this story