ഡോക്യുമെന്ററി പ്രദർശനത്തിനെതിരായ പ്രതിഷേധം: വിവി രാജേഷ് ഒന്നാം പ്രതി
Wed, 25 Jan 2023

ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലെയും പൂജപ്പുരയിലെയും പ്രതിഷേധങ്ങൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബിജെപി, യുവമോർച്ച നേതാക്കളാണ് കേസിലെ പ്രതികൾ.
നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ കേസെടുക്കില്ല. പ്രദർശനം നിരോധിച്ച ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ നർവാഹമില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. പൂജപ്പുരയിലെ പ്രതിഷേധത്തിൽ വിവി രാജേഷ് ആണ് ഒന്നാം പ്രതി.