എഐടിയുസി സമ്മേളനത്തിന് എത്തിയ പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് ട്രെയിന്‍ തട്ടി മരിച്ചു

National

ആലപ്പുഴയിൽ എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് എത്തിയ പഞ്ചാബ് പ്രതിനിധി ട്രെയിന്‍ തട്ടിമരിച്ചു.

ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിംഗ് (76) ആണ് മരിച്ചത്. ആലപ്പുഴ ബീച്ചില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചുമടങ്ങവേ ബീച്ചിലെ റെയില്‍വേ ക്രോസില്‍ വെച്ചായിരുന്നു സംഭവം.

ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സന്തോഖ്സിംഗ് എഐടിയുസി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് ആലപ്പുഴയിലെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍.

എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൃതദേഹം നാളെ പഞ്ചാബില്‍ എത്തിക്കാനുള്ള നടപടി നേതാക്കള്‍ ആരംഭിച്ചു.

Share this story