റിസോർട്ട് വിവാദം: ഇപി ജയരാജനെതിരെ വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

ep

കണ്ണൂരിലെ വൈദേകം റിസോർട്ട് വിവാദത്തിൽ ഇപി ജയരാജനെതിരെ വിജിലൻസിൽ പരാതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി മുൻ വ്യവസായ മന്ത്രിയെന്ന നലിയിൽ അന്യായ സ്വാധീനം ഉപയോഗിച്ചെന്നും ആന്തൂർ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും കാണിച്ചെന്നാണ് പരാതി

കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് പരാതിക്കാരൻ. റിസോർട്ടിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി, അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
 

Share this story