മുഖ്യമന്ത്രിയാകാൻ ശശി തരൂർ യോഗ്യൻ; അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് മുരളീധരൻ

muraleedharan

മുഖ്യമന്ത്രിയാകാൻ ശശി തരൂർ യോഗ്യനെന്ന് കെ മുരളീധരൻ. മറ്റുള്ളവർക്ക് അയോഗ്യതയുണ്ടെന്ന് അതിന് അർഥമില്ല. തരൂരിന് മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആഗ്രഹിച്ചതാണെന്നും പിന്നെ വേണ്ടെന്ന് തോന്നിയെന്നും മുരളീധരൻ പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചകൾ ഇപ്പോൾ ആവശ്യമില്ല. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മത്സരം നടത്താറില്ല. നിയമസഭയിലേക്ക് കാലാവധി കഴിയാൻ മൂന്നേകാൽ വർഷം ബാക്കിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ആദ്യം വരുന്നത്. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ്. രണ്ട് കടമ്പയും കടക്കലാണ് പാർട്ടിയുടെ ലക്ഷ്യം. 

ആര് മുഖ്യമന്ത്രി എന്ന ചർച്ചക്ക് ഈ ഘട്ടത്തിൽ പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക. തരൂരിന് കിട്ടുന്ന സ്വീകാര്യതയിൽ ആരും അസ്വസ്ഥരാകേണ്ടതില്ല. എല്ലാ മതവിഭാഗത്തിൽ പെട്ടവരും അദ്ദേഹത്തെ അനുകൂലിക്കുന്നത് നല്ല കാര്യമായി കാണണം. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടെന്നും മുരളീധരൻ പറഞ്ഞു.
 

Share this story