തനിക്ക് വേദി തരാതിരിക്കാൻ ചിലർ പ്രവർത്തിച്ചു; തുറന്നുപറഞ്ഞ് ശശി തരൂർ

tharoor

മലബാർ പര്യടനത്തിൽ നടക്കേണ്ടിയിരുന്ന പരിപാടികൾക്ക് വേദി തരാതിരിക്കാൻ ചിലർ പ്രവർത്തിച്ചെന്ന് ശശി തരൂർ എംപി. തന്നെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചിലരുടെ മേൽ സമ്മർദമുണ്ടായെന്നും തരൂർ ട്വീറ്റ് ചെയ്തു. തരൂരിന്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് സതീശൻ, ചെന്നിത്തല വിഭാഗം പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഐ ഗ്രൂപ്പിന്റെ ഭാഗമായ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെ മുരളീധരനും തരൂരിനെ പിന്തുണക്കുന്നുണ്ട്. തരൂരിനെ അവഗണിക്കരുതെന്ന സന്ദേശമാണ് എ ഗ്രൂപ്പും നൽകുന്നത്. 

തരൂരിനെതിരായ വിലക്കിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് ഇന്ന് കെ മുരളീധരൻ തുറന്നടിച്ചിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി കുപ്പായം അടിച്ചുവെച്ചവരാണ് വിവാദത്തിന് പിന്നിലെന്നും മുരളീധരൻ പറഞ്ഞു.
 

Share this story