കോൺഗ്രസിന് വേണ്ടിയാണ് നിൽക്കുന്നത്, ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല: സതീശന് മറുപടിയുമായി തരൂർ

tharoor

കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന വിഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി ശശി തരൂർ. കേരളാ രാഷ്ട്രീയത്തിൽ വന്നതു മുതൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. വിഭാഗീയതയുടെ എതിരാളിയാണ് ഞാൻ. ഒരു ഗ്രൂപ്പും സ്ഥാപിക്കാൻ പോകുന്നില്ല. ഒരു ഗ്രൂപ്പുകളിലും വിശ്വാസമില്ല. കോൺഗ്രസിന് വേണ്ടിയാണ് ഞാനും രാഘവനും നിൽക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയെന്നതിന് മറുപടിയില്ലെന്നും ശശി തരൂർ പ്രതികരിച്ചു

ഞങ്ങൾ നേതൃത്വം നൽകുന്നിടത്തോളം കാലം പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്താൻ ഒരാളെയും അനുവദിക്കില്ലെന്നായിരുന്നു വി ഡി സതീശന്റെ ഭീഷണി. സമാന്തര പ്രവർത്തനം അനുവദിക്കില്ല. അത്തരക്കാരെ നിർത്തേണ്ടയിടത്ത് നിർത്തും. മാധ്യമങ്ങൾ കോൺഗ്രസ് നേതാക്കളെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കുകയാണെന്നും സതീശൻ പറഞ്ഞിരുന്നു.
 

Share this story