ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

uk

ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് വൈക്കം സ്വദേശി അഞ്ജു മക്കളായ ജാൻവി, ജീവ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും

കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസ്സുകാരി ജാൻവിയെയും നാല് വയസ്സുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല നടത്തിയ അഞ്ജുവിന്റെ ഭർത്താവ് സാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പത്ത് വർഷം മുമ്പാണ് കണ്ണൂർ സ്വദേശി സാജുവും അഞ്ജുവും പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദിയിലേക്ക് പോയി. ഇവിടുത്തെ ജോലി ഉപേക്ഷിച്ചാണ് ഒരു വർഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. സാജുവിന് ബ്രിട്ടനിൽ ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു.
 

Share this story