ഹർത്താലും വിശ്രമവും കഴിഞ്ഞു; ജോഡോ യാത്ര ഇന്ന് തൃശ്ശൂരിൽ പര്യടനം തുടരും

jodo

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിൽ പര്യടനം തുടരും. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്നും യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് ആമ്പല്ലൂരിൽ യാത്ര അവസാനിക്കും. ഉച്ചയ്ക്ക് ശേഷം ഇവിടെ നിന്ന് ആരംഭിക്കുന്ന വൈകുന്നേരം തേക്കിൻകാട് മൈതാനത്ത് എത്തും. തുടർന്ന് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും

നാളെ പാലക്കാട് അതിർത്തിയായ ചെറുതുരുത്തിയിലാണ് ജില്ലയിലെ പദയാത്ര അവസാനിക്കുന്നത്. പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചതോടെ ജോഡോ യാത്രക്ക് ഇന്നലെ വിശ്രമമായിരുന്നു. ഇതിനെ വിമർശിച്ച് ബിജെപി രംഗത്തുവന്നിരുന്നു. പോപുലർ ഫ്രണ്ടിനെ പേടിച്ച് യാത്ര നിർത്തിവെച്ചത് ലജ്ജാകരമെന്നായിരുന്നു ബിജെപി നേതാവ് കപിൽ മിശ്ര പ്രതികരിച്ചത്

എന്നാൽ ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഓരോ വിശ്രമദിവസമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇന്നലെയായിരുന്നു ആ വിശ്രമദിനമെന്നും കോൺഗ്രസ് ന്യായികരിക്കുന്നു.
 

Share this story