കൂട്ടിയിടിച്ച ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി; ആലപ്പുഴയിൽ ഒരാൾക്ക് ദാരുണാന്ത്യം

accident

ആലപ്പുഴ ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ-അരൂർ ദേശീയപാതയിലാണ് അപകടം. ബൈക്കും മറ്റൊരു ബൈക്കും തമ്മിലാണ് കൂട്ടിയിടി നടന്നത്. തെറിച്ചുവീണ ബൈക്കുകൾക്ക് മുകളിലൂടെ തൊട്ടുപിന്നാലെ എത്തിയ ലോറി കയറി ഇറങ്ങുകയായിരുന്നു. 

്അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലൂടെയാണ് ലോറി കയറിയിറങ്ങിയത്. അരൂർ തൈക്കടവിൽ അശോകനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അനന്തുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
 

Share this story