വളർത്തു നായയുടെ കടിയേറ്റ് മൂന്ന് ഡോസ് ഇൻജക്ഷനും എടുത്ത യുവതി കുഴഞ്ഞുവീണ് മരിച്ചു

abhija

വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ, സതീഭായി ദമ്പതികളുടെ മകൾ അഭിജ(21)യാണ് മരിച്ചത്. പേ വിഷബാധക്കെതിരായ മൂന്ന് ഡോസ് ഇൻജക്ഷനും എടുത്തിരുന്നു. 

അവസാന ഡോസ് എടുത്തത് ഓഗസ്റ്റ് 17നാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂ. ഒന്നര മാസം മുമ്പാണ് അഭിജയെ വീട്ടിലെ നായ കടിച്ചത്. ഇന്നലെ രാവിലെ തല പെരുക്കുന്നതായി അഭിജ അമ്മയോട് പറഞ്ഞിരുന്നു. പുറത്തുപോയ അമ്മ തിരികെ എത്തുമ്പോൾ അഭിജ ബോധരഹിതയായി കിടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story