പി ടി 7നെ പിടികൂടാനായി മൂന്നാമത്തെ കുംകിയാനയും ധോണിയിൽ; ദൗത്യസംഘത്തിന്റെ യോഗം രാവിലെ

pt 7

പാലക്കാട് ധോണിയിൽ ഇറങ്ങിയ പിടി 7നെ പിടികൂടാനുള്ള ശ്രമം തുടരുന്നു. മൂന്നാമത്തെ കുംകിയാനയും ധോണിയിൽ എത്തിയിട്ടുണ്ട്. ദൗത്യസംഘം ഇന്ന് രാവിലെ യോഗം ചേരും. പാലക്കാട് ഡി എഫ് ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും

പിടി 7നെ പിടിക്കാനുള്ള അന്തിമ ഒരുക്കം യോഗം വിലയിരുത്തും. ദൗത്യത്തിനായി കൂടുതൽ വനംവകുപ്പ് ജീവനക്കാരെ നിയോഗിക്കുന്നതിലും തീരുമാനമുണ്ടാകും. രണ്ട് ദിവസത്തിനകം മയക്കുവെടി വെക്കാനാണ് തീരുമാനം. എവിടെ വെച്ച് മയക്കുവെടി വെക്കണമെന്നതിലും ഇന്നത്തെ യോഗത്തിൽ തീരുമാനമാകും.
 

Share this story