ഗവർണറെ വിരട്ടി നിശബ്ദനാക്കാമെന്ന് കരുതുന്നത് അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവർ: വി മുരളീധരൻ

V Muraleedharan

ഗവർണറെ വിരട്ടി രാജ് ഭവനെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അഴിമതിക്കെതിരായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയമാണ്. ആ നയത്തിനൊപ്പം നിൽക്കുന്ന നിലപാടാണ് ഗവർണറുടേത്. അതുകൊണ്ട് മുഖ്യമന്ത്രി അദ്ദേഹത്തോട് ക്ഷുഭിതനായിട്ട് കാര്യമില്ല. ഗവർണറെ വിരട്ടി നിശബ്ദനാക്കാമെന്ന് കരുതുന്നത് അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവരാണെന്നും സഹമന്ത്രി മുരളീധരൻ പറഞ്ഞു

ഭീഷണിപ്പെടുത്തി ഗവർണറെ നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ വെറുതെയാണ്. മുഖ്യമന്ത്രിക്ക് പാർട്ടിക്കമ്മിറ്റികളിൽ ഇത് ചെയ്ത് ശീലമുണ്ട്. രാജ് ഭവനെ അങ്ങനെ വിരട്ടിയിട്ട് നിശബ്ദമാക്കാമെന്ന് വിചാരിച്ചാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കണം. ഗവർണറുടെ നിലപാട് ജനങ്ങളുടെ താത്പര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ എത്തുന്ന വേദികളിൽ ജനം അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും സ്വീകരിക്കുന്നതും നിങ്ങൾ കാണുന്നുണ്ടാകുമെന്നും മുരളീധരൻ ചോദിച്ചു


 

Share this story