രൂപേഷിനെതിരായ യുഎപിഎ: ഹർജി പിൻവലിക്കാൻ സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി

roopesh

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുവദിച്ചു. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് അനുമതി നൽകിയത്. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പിൻവലിക്കാനുള്ള കാരണം വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു

നിയമപരമായ വിഷയങ്ങൾ മാത്രമേ ഹർജിയിൽ ഉന്നയിച്ചിരുന്നുള്ളുവെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യത്തിൽ നേരത്തെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശക്തമായി ആവശ്യപ്പെട്ടതു കൊണ്ടാണ് കക്ഷികൾക്ക് നോട്ടീസ് അയച്ചതെന്ന് കോടതി പറഞ്ഞു.
 

Share this story