ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശൻ

satheeshan

ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർ പറയുന്ന കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. നിയമവിരുദ്ധമായ ബിൽ ഒപ്പുവെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്നും വി ഡി സതീശൻ പറഞ്ഞു

കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഇപ്പോൾ എന്താണ് ഗവർണർ പറയുന്നതെന്ന് വ്യക്തമല്ല. ഗവർണർ പറയുന്ന കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. 

ഗവർണറെ ആക്രമിക്കാനുള്ള ശ്രമമുണ്ടായോ, ആക്രമിക്കാൻ ശ്രമിച്ച ആളുകളെ സംരക്ഷിച്ചോ, പ്ലക്കാർഡ് നേരത്തെ തയ്യാറാക്കി കൊണ്ടുവന്നതാണോ, യോഗം കലക്കാൻ നേരത്തെ തീരുമാനിച്ചതാണോ എന്നൊക്കെ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ചോദ്യങ്ങളെല്ലാം മുഖ്യമന്ത്രിയോടാണ്, അല്ലാതെ ഞങ്ങളോടല്ലെന്നും സതീശൻ പറഞ്ഞു.
 

Share this story