ആരാകും ആ മഹാഭാഗ്യവാൻ; തിരുവോണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്ക്

bumper

തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഇന്നുച്ചയ്ക്കാണ് ബംപർ നറുക്കെടുപ്പ് നടക്കുക. ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുപ്പ് നടക്കും. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപക്കാണ് ഒന്നാം സമ്മാനം ലഭിക്കുക

ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും. റെക്കോർഡ് വിൽപ്പനയാണ് ഇത്തവണ നടന്നത്. 67 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയി.  പാലക്കാട് ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകൾ വിറ്റു. തൃശ്ശൂർ ജില്ലയാണ് വിൽപ്പനയിൽ രണ്ടാമത്. തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്

500 രൂപയാണ് ഇത്തവണ ബംപർ ടിക്കറ്റിന്റെ വില. ഇത്തവണ തിരുവോണം ബംപർ ടിക്കറ്റ് വിൽപ്പനയിലൂടെ നികുതിയേതര വരുമാനത്തിൽ വലിയ മെച്ചം സർക്കാരിന് ലഭിക്കും.
 

Share this story