കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ
Tue, 24 Jan 2023

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം. ട്രാവൽസ് ജീവനക്കാരിയായ സൂര്യ എന്ന യുവതിയെയാണ് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചത്. സംഭവത്തിൽ ജോളി ജയിംസ് എന്നയാളെ പോലീസ് പിടികൂടി
ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സൂര്യയുടെ കുഴത്തിലാണ് കുത്തേറ്റത്. മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്ത് എത്തിയ പോലീസ് സൂര്യയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.