14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മറയൂർ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ
Jun 25, 2023, 10:39 IST

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടുക്കി മറയൂർ ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ സിപിഒ മാരായമുട്ടം കിഴങ്ങുവിള വീട്ടിൽ ദിലീപിനെയാണ് അറസ്റ്റ് ചെയ്തത്. 2021 ജൂണിലും 2022ലും 2023 മെയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.