15 വയസ്സുകാരിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് എക്‌സൈസ് റദ്ദാക്കി

shap
15 വയസ്സുകാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് എക്‌സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. കഴിഞ്ഞ രണ്ടിന് ആൺ സുഹൃത്തിനൊപ്പമെത്തിയ 15കാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്‌നേഹതീരം ബീച്ചിൽ പോലീസ് പരിശോധനക്കിടെ ഇവർ പിടിയിലായി. തുടർന്നാണ് മദ്യപിച്ചത് ഷാപ്പിൽ നിന്നാണെന്ന് വ്യക്തമായത്. പിന്നാലെയാണ് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് എക്‌സൈസ് കടന്നത്.
 

Share this story