എറണാകുളത്ത് ചിൽഡ്രൻസ് ഹോമിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Aug 20, 2023, 10:32 IST

എറണാകുളം ഊന്നുകല്ലിൽ ചിൽഡ്രൻസ് ഹോമിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ കുട്ടിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.