രണ്ട് ദിവസം മുമ്പ് പാലക്കാട് നിന്നും കാണാതായ 17കാരൻ തൃശ്ശൂരിൽ മരിച്ച നിലയിൽ

anas

രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺകുട്ടിയെ തൃശ്ശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ 17കാരൻ അനസാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് അനസ് വീട് വിട്ടുപോയതായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പോലീസിൽ പരാതി നൽകിയിരുന്നു. 

പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ തൃശ്ശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അനസിനെ കാണാതായത്. പിറ്റേ ദിവസം അനസിനെ ചിലർ ചാവക്കാട് വെച്ച് കണ്ടതായി പറഞ്ഞിരുന്നു. ബന്ധുക്കൾ ഇവിടേക്ക് എത്തിയെങ്കിലും കണ്ടെത്താനായില്ല. പാലക്കാട് ബിഗ് ബസാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അനസ്


 

Share this story