19കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

Police

തിരുവല്ലയിലെ നെടുമ്പ്രത്ത് ഗർഭിണിയായ 19 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡണ്ട് ആയ നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാർ ( 29 ) നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുപതാം തീയതി പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ജോലിയുടെ ഭാഗമായി ഭർത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന ശ്യാം കുമാർ ബലാൽക്കാരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. യുവതി പൊലീസിൽ പരാതി നൽകിയത് അറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചയോടെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Share this story