കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 48കാരി മുങ്ങിമരിച്ചു

mungi maranam

കൊടുവള്ളിയിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 48കാരി മരിച്ചു. മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല മരിച്ചത്. 

റംലയുടെ മകന്റെ മൂന്ന് വയസ്സുള്ള കുട്ടിയാണ് കിണറ്റിൽ വീണത്. ഇത് കണ്ട റംല കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടി. നിലവിളി കേട്ടെത്തിയ അയൽവാസികൾ എത്തുമ്പോൾ കിണറ്റിലെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു മൂന്ന് വയസ്സുകാരൻ. റംലയെ മരിച്ച നിലയിലും കണ്ടെത്തി.
 

Share this story