പെരുമ്പാവൂരിൽ കാട്ടാനയെ കണ്ട് ഓടിയ 66കാരന് വീണ് ഗുരുതര പരുക്കേറ്റു
Jun 30, 2023, 12:18 IST

പെരുമ്പാവൂർ വേങ്ങൂർ മേക്കപ്പാലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. കൊടവത്തൊട്ടി വീട്ടിൽ രാഘവനാണ്(66) പരുക്കേറ്റത്. വാരിയെല്ലിന് പൊട്ടലേറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് പേർക്ക് നേരെ കാട്ടാന പാഞ്ഞടുത്തത്
രാഘവന്റെ ഒപ്പമുണ്ടായിരുന്ന എൽദോസ് ആനയെ കൊണ്ട് ഓടിരക്ഷപ്പെട്ടു. ആന പാഞ്ഞടുത്തതോടെ ഓടിയ രാഘവന് വീണാണ് പരുക്കേറ്റത്. നിലത്തുവീണ രാഘവന്റെ അരികിലൂടെ കാട്ടാന ഉപദ്രവിക്കാതെ കടന്നുപോകുകയായിരുന്നു.