സൈക്കിളും സ്‌കൂൾ ബസും കൂട്ടിയിടിച്ചു; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
Updated: Jul 6, 2023, 15:11 IST

മലപ്പുറം കരുളായിയിൽ വിദ്യാർഥിയുടെ സൈക്കിളും സ്‌കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥി ബസിനടിയിലേക്ക് പോയെങ്കിലും ഈ സമയം ബസ് ബ്രേക്കിട്ട് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സൈക്കിളിൽ നിന്ന് തെറിച്ചുവീണ കുട്ടി ബസിനടിയിലേക്കാണ് പോയതെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.