അമ്പലപ്പുഴയിൽ നിയന്ത്രണം തെറ്റിയ ഡെലിവറി വാൻ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Nov 17, 2023, 11:02 IST

അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ഡെലിവറി വാൻ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12ാം വാർഡ് കുമാർ നിവാസിൽ കൃഷ്ണ ചന്ദ്രൻ(23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പുന്നപ്ര പവർ ഹൗസ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന വാൻ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണചന്ദ്രനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗം മനോജ് കുമാറിന്റെ മകനാണ്.