വെഞ്ഞാറമ്മൂട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
Jun 30, 2023, 11:27 IST

തിരുവനന്തപുരം വെഞ്ഞാറമ്മൂട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസാണ്(31) മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. കേരളാവിഷൻ കേബിൾ നെറ്റ് വർക്കിലെ ജീവനക്കാരനാണ്. കോലിയക്കോട് ഭാഗത്തേക്ക് പോകവെ വേളാവൂരിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.