അധ്യാപ സമൂഹത്തിന് തന്നെ കളങ്കം: ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
Aug 5, 2023, 16:46 IST

ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ ജി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്നു സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദനയെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.