വിതുരയിൽ കാറും പിക്കപ് വാനും ജീപ്പും കൂട്ടിയിടിച്ചു; ആറ് പേർക്ക് പരുക്ക്
Sep 17, 2023, 17:40 IST

തിരുവനന്തപുരം വിതുര ചേന്നൻപാറയിൽ വാഹനാപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. അമിത വേഗതയിൽ വന്ന പിക്കപ് വാൻ നെടുമങ്ങാട് നിന്നുമെത്തിയ ജീപ്പ്, കാർ എന്നിവയാണ് കൂട്ടിയിടിച്ചത്. ജീപ്പിലുണ്ടായിരുന്നവർക്കും പിക്കപ്പിൽ ഉണ്ടായിരുന്നവർക്കുമാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.